Saturday, June 30, 2012

ചോദ്യം




ഞാൻ വിരിച്ചിട്ട പാതയിൽ
മുള്ളുകൾ പാകിയതാരേ
ഞാൻ പാടിയ പാട്ടിൻ
സ്വരങ്ങൾ മുറിച്ചിട്ടതാരേ
ഞാൻ തൂവിയ നിലാവിൽ
കരിനിഴൽ വീഴ്ത്തിയതാരേ
ഞാനുതിർത്ത പൂങ്കുലകൾ
ചവിട്ടി മെതിച്ചു കടന്നതാരേ
ഞാൻ മീട്ടിയ വീണതൻ
സ്വനതന്ത്രികൾ മുറുക്കിയതാരേ
ഞാൻ വരച്ചിട്ട വാക്കിൽ
കത്തിമുനകൾ തറച്ചതാരേ
ഞാൻ പെയ്യിച്ച മഴയെ
പ്രളയമാക്കി കനപ്പിച്ചതാരേ??????????

No comments: