Sunday, May 16, 2010

വലക്കണ്ണികൾ

തിമിരാന്ധകാര മുറ്റത്തു കിടന്നു പിടയുന്നു
അനവദ്യസ്വപ്‌നങ്ങൾ തൻ ചിറകുകൾ
ചിരി മാഞ്ഞുറങ്ങുന്നു മഞ്ചാടിമണികൾ
ഉത്തര-ദക്ഷിണധ്രുവങ്ങളിലെത്താതെ
പെയ്‌തിറങ്ങുന്നു പേക്കിനാക്കളിരുളിൻ മറയിൽ-
വിരസമാം വെയില്‍ കുടിച്ച്ചു വാടുന്നു പകലുകളും
അനുയാത്രികരായ്‌ മുറുകും മനുഷ്യ വ്യഥകളും
അഴിക്കാനരുതാത്ത വലക്കണ്ണികൾ പോലെ.......
എട്ടുകാലികൾ ചേർന്നു നെയ്തെടുക്കുന്നു ദുഷ്‌കൃതികൾ
ധൂസരമാകുന്നുയീ ധരിത്രി തൻ സംസ്കൃതിയും
അടിച്ചിറകരിഞ്ഞു വീഴ്‌ത്തുന്നു ധർമ്മബോധത്തെ
അകലേയ്ക്കു യാത്രയായ്‌ ധവളസ്വപ്‌നങ്ങളും
ശരമാരി പെയ്തു നുറുങ്ങുന്നു മാനസങ്ങള്‍
പതിതരാകുന്നുയീ താഴ്വാരത്തിലെകരായ്
എവിടെയാ കർമ്മബന്ധത്തിൻ തായ് വേരുകൾ?
എവിടെയാ സ്ഫടിക സ്നേഹത്തിൻ നൂലിഴകൾ?
അകലേക്കാണുമേതോ പ്രഭാപൂരത്തിൽ
മുഗ്ദ്ധരായ് ,ഉൾക്കരുത്തിനായ്‌ നില്പ്പൂയിവര്‍്
പേർത്തുമീ കീറിയ ജീവിതം തുന്നിച്ചെര്‍ക്കുവാനായ്‌ ...........................

1 comment:

ഉപാസന || Upasana said...

പദ്യകവിത അസ്സലായി ടീച്ചറേ
:-)
ഉപാസന